ഐ.ടി.സെക്രട്ടറി എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം// സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കെ ഐ.ടി.സെക്രട്ടറി എം.ശിവശങ്കറിനെ അനേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അഖിലേന്ത്യ സർവ്വീസ് പെരുമാറ്റ ചട്ടലംഘനത്തിനാണ് സസ്പെൻഷൻ. സർവ്വീസിന് നിരക്കാത്ത പ്രവർത്തനം ഉണ്ടായി. ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ശിവശങ്കറിനെതിരായ വകുപ്പ് തല അന്വേഷണം തുടരും. ഐ. ടി. വകുപ്പിലെ നിയമനങ്ങൾ അന്വേഷിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു