എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: ആരോഗ്യവകുപ്പ് മന്ത്രി

കാസർക്കോട് //മുള്ളിയാറില്‍ നിര്‍മ്മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപനം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ഇതിനായി അഞ്ച് കോടി രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിട്ടുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുനരധിവാസമായി ബന്ധപ്പെട്ട 24 ഓളം മികച്ച മോഡലുകളെ കുറിച്ച് പഠിച്ചും വിദ്ഗദ്ധരുടെയും പ്രാദേശികതലത്തിലുള്ള അഭിപ്രായം സ്വരൂപിച്ചുമാണ് പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ തയ്യാറാക്കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി ലോകത്തിന് തന്നെ മാതൃകയായി അന്തര്‍ദേശീയ നിലവാരമുള്ള പുനരധിവാസ ഗ്രാമം വികസിപ്പിച്ചെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിനായി മുളിയാര്‍ പഞ്ചായത്തിലെ 25 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ദുരിതബാധിതരുടെ വൈകല്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുക, ദുരിത ബാധിതര്‍ക്ക് സംരക്ഷണം ഒരുക്കുക,ശാസ്ത്രീയമായ പരിചരണം നല്‍കുക,18 വയസ്സിന് മുകളിലുള്ളവരുടെ പുനരധിവാസം ഉറപ്പാക്കുക,ഗൃഹസമാനമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ അഞ്ച് ഘടകങ്ങള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.ഇതിനായി 72 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ ദുരിതബാധിതരുടെ പുനരധിവാസം സാക്ഷാത്കരിക്കപ്പെടും.അതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ പുനരധിഗ്രാമം യഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്‌യെന്ന് മന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു