ഉരുൾപൊട്ടൽ : മീൻമുട്ടിയിൽ എം.എൽ.എ സന്ദർശിച്ചു

കൂരാച്ചുണ്ട് // പഞ്ചായത്തിലെ കരിയാത്തുംപാറ മീന്മുട്ടിയിൽ ഉരുൾപൊട്ടിയ സ്ഥലം പുരുഷൻ കടലുണ്ടി എംഎൽഎ സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.

ഇവർക്കുള്ള ഭക്ഷണ സാമഗ്രികൾ ഗ്രാമപഞ്ചായത്ത് മുഖേന എത്തിച്ചു നൽകുന്നുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ഇവരെ നിലവിൽ വീടുകളിലേക്ക് തിരികെ അയക്കില്ല. ക്യാമ്പ് തുറക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് എം. എൽ. എ നിർദ്ദേശം നൽകി.

ഈ പ്രദേശത്ത് കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗീതാചന്ദ്രൻ, ജനപ്രതിനിധികൾ, വില്ലജ് ഓഫീസർ ഇൻ ചാർജ് അഭിലാഷ് തുടങ്ങിയവരും എം. എൽ. എക്കൊപ്പം സ്ഥലം സന്ദർശിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു