അണ്‍ലോക്ക് മുന്നാം ഘട്ടം: മാര്‍ഗരേഖ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാത്രി കർഫ്യു പിൻവലിച്ചു

കണ്ടെയിൻമെന്റ് സോണുകളിൽ ലോക്ഡൗൺ തുടരും

ന്യൂഡൽഹി// രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. അണ്‍ലോക്ക് മുന്നിൽ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.
സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല.

രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. രാത്രി കർഫ്യൂ പിൻവലിച്ചു. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം.
മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും.

രാഷ്ട്രീയ പരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടത്താം.

ഓഗസ്റ്റ് 31 വരെ കണ്ടെയിൻമെന്റ് സോണുകളിൽ ലോക്ഡൗൺ തുടരും. സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേൽ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗർഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളിൽ തന്നെ തുടരണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു