അംബേദ്ക്കറുടെ വീടിനു നേരെയുള്ള ആക്രമണം: പ്രതിഷേധാഗ്നി തെളിയിച്ചു

കോഴിക്കോട് //ഭരണഘടനാ ശിൽപ്പി ഭാരതരത്നം ഡോ.ബി.ആർ. അംബേദ്ക്കറുടെ മുംബൈയിലെ വീടിനു നേരെയുള്ള അജ്ഞാത സംഘത്തിൻ്റെ ആക്രമണത്തിനെതിരെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ മലാപ്പറമ്പ് ബൈപ്പാസിൽ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു.

മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന വസതിക്ക് നേരെ ചൊവ്വാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
രാജഗൃഹത്തിനേറ്റ കേടുപാടുകളിൽ പുന:നിർമ്മാണം നടത്തി അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തി മതിയായ സുരക്ഷാ സംവിധാനമൊരുക്കി കാത്തു സൂക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരളാ ദളിത് ഫെഡറേഷൻ (ഡി) സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.സുബ്രമണ്യൻ ഉൽഘാടനം ചെയ്തു.
പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, കേരളാ ദളിത് ഫെഡറേഷൻ (ഡി) ജില്ലാ പ്രസിഡണ്ട് പി.ടി ജനാർദ്ദനൻ, സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് രാമദാസ് വേങ്ങേരി, വിജിതാ ശ്രീജിത്ത്, ഇ.പി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു