QUKPIK ഓണ്‍ലൈന്‍ ലോഗോ ലോഞ്ചിംഗ് 22 ന്

മലപ്പുറം // ക്യു ക്ക് പിക്ക്  ഓണ്‍ലൈന്‍ ആപ്പിന്റെ ലോഗോ ലോഞ്ചിംഗ് 22 ന്  പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയില്‍  പ്രകാശനം ചെയ്യും. കേരളം മുഴുവന്‍ വ്യാപിക്കുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാവിധ സാധനങ്ങളും ഈ ആപ്പിലൂടെ വില്‍ക്കാനും വാങ്ങാനും സാധിക്കും.

ഓരോ കടക്കാര്‍ക്കും നേരിട്ട് ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ ഉത്പ്പന്നങ്ങള്‍ ആപ്പിലൂടെ തന്നെ വില്‍ക്കാനും സാധിക്കും. ഹോം ഡെലിവറി സംവിധാനവുമുണ്ട്.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ മാര്‍ക്കറ്റ് വിലക്ക് തന്നെ വില്‍ക്കാന്‍ സാധിക്കുമെന്നതും ഹോംലിഫുഡ് ഡെലിവറി സംവിധാനവും, ഓട്ടോ, ടാക്‌സി ഓണ്‍ലൈന്‍ സംവിധാനവും  ആപ്പില്‍ ലഭിക്കും.

ഉപഭോക്താവിന് 30 മിനിറ്റിനുള്ളില്‍ സേവനം ലഭിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. രാവിലെ 9 മണിക്ക് നടക്കുന്ന ലോഞ്ചിംഗില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് അബ്ദുൾ റഷീദ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു