സംവിധായകൻ സച്ചിദാനന്ദൻ അന്തരിച്ചു

തൃശൂർ// സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി  (കെ ആര്‍ സച്ചിദാനന്ദന്‍ 48 ) അന്തരിച്ചു. ഷാജി കൈലാസാണ് സമൂഹ മാധ്യമങ്ങള്‍ വഴി വാര്‍ത്ത പങ്കു വെച്ചത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്.  16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

രാമലീല, ചോക്ലേറ്റ് തുടങ്ങി പന്ത്രണ്ട് തിരക്കഥകളെഴുതി. അയ്യപ്പനും കോശിയുമുണ് അവസാന ചിത്രം. അനാർക്കലിയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം.  മൃതദേഹം വെളളിയാഴ്ച കൊച്ചിയിൽ എത്തിക്കും. രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു