വൈദ്യുത ബിൽ അഞ്ചു തവണയായി അടക്കാം

തിരുവനന്തപുരം// ലോക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അടയ്ക്കാൻ അഞ്ചുതവണവരെ അനുവദിക്കുമെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി.

ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലുതവണകളായി അടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് മൂന്നുതവണയായി ബില്ലടയ്ക്കാൻ അനുവദിച്ചിരുന്നു. പകുതിത്തുക അടച്ചാൽ ശേഷിക്കുന്ന തുകയ്ക്ക് രണ്ടുതവണകളാണ് അനുവദിച്ചത്. ഇതാണ് അഞ്ചു തവണകളാക്കിയത്.

അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്ഷൻ ഓഫീസുകളെ സമീപിക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു