വിദേശ വിമാന  സർവ്വീസ് പുനരാരംഭിക്കണം

മലപ്പുറം// മാസങ്ങളായി ദുരിതത്തിലായ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്ക യാത്രയിലെ അനിശ്ചിത്വം അവസാനിപ്പിച്ച് പ്രവാസികളോട് നീതി കാണിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് എസ്.വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി സാധ്യമായ എല്ലാ വഴികളും യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കണം. നിറുത്തിയ വിദേശ വിമാനസർവ്വീസുകൾ പുനരാരംഭിച്ചും ബോയിംഗ് വിമാനങ്ങളേർപ്പുടുത്തിയും സമയം പാഴാക്കാതെ സമയബന്ധിതമായി തിരിച്ചെത്തിക്കണം. നോർക്കയിലൂടെയും എംബസി മുഖേനയ രജിസ്റ്റർ ചെയ്തു മാസങ്ങളായി കാത്തു നിൽക്കുന്ന പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തിൽ അനാവശ്യ ഭീതി പരത്തുന്നതും സാങ്കേതിക കുരുക്കുകൾ സൃഷ്ടിക്കുന്നതും ഒരു നിലക്കും അനുവദിച്ചു കൂടാ.
നാട്ടിലെത്തുന്ന പ്രവാസികളുടെ പരിശോധനക്കും ക്വാറന്റൈനും കൂടുതൽ സൗകര്യ മേർപ്പെടുത്തണം. സാമൂഹ്യ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളേർപ്പെടുത്തണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു.കെ.പി. ജമാൽ കരുളായി, അസൈനാർ സഖാഫി കൂട്ടശ്ശേരി, മുഈനുദ്ധീൻ സഖാഫി, ശക്കിർ അരിമ്പ്ര, വി.പി.എം ഇസ്ഹാഖ്, ഉമർ മുസ്ലിയാർ ചാലിയാർ, സിദ്ധീഖ് സഖാഫി വഴിക്കടവ്, പി.അബ്ദുറഹ്മാൻ കാരക്കുന്ന് സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു