ബലിതർപ്പണം: ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണം – എം. എസ് ഭുവനചന്ദ്രൻ

കോഴിക്കോട്// തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ അനുവദിക്കില്ലന്ന തീരുമാനം പിൻവലിച്ച് വിശ്വാസികൾക്ക് ആചാരപ്രകാരം ബലിതർപ്പണം നടത്താൻ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം. എസ് ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.

ഭൂമിയിലെ നമ്മുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കും, ദക്ഷിണായനം പിതൃകാര്യങ്ങൾക്കും ആണ് മാറ്റിവയ്ക്കുക പിതൃക്കൾക്ക് ഏറെ പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ദേവസ്വം അധികാരികൾക്ക് ഈ കാര്യത്തിൽ അജ്ഞത ഉണ്ടെങ്കിൽ വിശ്വാസ സമൂഹത്തോട് അത് വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

മദ്യശാലകളിലും, മറ്റ് വ്യാപാര ഇടങ്ങളിലും
പോലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കാമെങ്കിൽ ഹൈന്ദവ സമൂഹത്തിൻ്റെ ഏറ്റവും വലിയ ആചാരങ്ങളിൽ ഒന്നായ ” കർക്കിടക വാവ് ബലിതർപ്പണ ചടങ്ങ് നിർവഹിക്കാൻ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണം. ഏത് സമൂഹത്തോടാണ് ഭരണാധികാരികൾക്ക് കടപ്പാടുള്ളത് എന്ന് സർക്കാർ വ്യക്തമാക്കണം.
ദേവസ്വം ബോർഡ് അനുമതി നൽകിയില്ലെങ്കിലും വിശ്വാസികൾ ആചാര പ്രകാരം ബലിതർപ്പണം നടത്തും. കേരളത്തിലുടനീളം ശിവസേനയുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും
എം. എസ് ഭുവനചന്ദ്രൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു