പിളർന്ന വ്യാപാരികൾ ഒന്നിക്കുന്നു; നസിറുദ്ദീനും ഹസ്സൻകോയയും കൂടിക്കാഴ്ച നടത്തി

ലയനം വ്യാപാര സമൂഹത്തിന്
കരുത്തേകും

കോഴിക്കോട്// വർഷങ്ങൾക്ക്
മുൻപ് വഴി പിരിഞ്ഞ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നായി പ്രവർത്തിക്കും.
ടി. നസ്റുദ്ദീൻ പ്രസിഡന്റായ ഒദ്യോഗിക വിഭാഗംവും വിമത നേതാവായി അറിയപ്പെടുന്ന കെ. ഹസ്സൻ കോയ വിഭാഗവുമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന ഒറ്റ  സംഘടനാ ബാനറിൽ ഇനി മുതൽ ഒന്നിച്ചു പ്രവർത്തിക്കുക. ശനിയാഴ്ച് രാത്രി ടി. നസറു
ദീന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

2009 ൽ സംസഥാന പ്രസിഡണ്ട് നസറുദ്ദീനെതിരെ  ആരോപണം ഉന്നയിച്ച ഒരു വിഭാഗം പ്രവർത്തകരെ സംഘടന വിരുദ്ധ പ്രവത്തനത്തിൽ പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെ. ഹസ്സൻ കോയ വിഭാഗം അതെ പേരിൽ  പുതിയ സംഘടനയായി പ്രവൃത്തിക്കുകയായിരുന്നു .പത്തു വർഷം വേറിട്ട് പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ ഒന്നാകുന്നത്. പല വ്യാപാരി വിഷയത്തിലും ഒരേ അഭിപ്രായമായിരുന്നു ഇരുകൂട്ടർക്കും. ഏറ്റവും ഒടുവിൽ മിഠായിതെരുവിലെ
വാഹന നിരോധം, ,കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കടതുറക്കൽ എന്നി വിഷയങ്ങളിലെ
ല്ലാം ഇരുവിഭാഗങ്ങൾക്കും ഒരേ അഭിപ്രായമായിരുന്നു. സംഘടനാ പിളർപ്പിനു ശേഷം ഉണ്ടായ ഇരുവിഭാഗം തമ്മിൽ പരസ്പ്പരമുള്ള കേസുകൾ പിൻവലിക്കാനും ധാരണയായതായി അറിയുന്നു. ലയിച്ചതിനു ശേഷമുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്, കെ വി വി എസ് പ്രസിഡന്റ് 
ടി. നസ്‌റുദീനും, ഹസൻ കോയ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് എന്നിവർ ചേർന്ന് ഭാവി കാര്യങ്ങളിൽ
അന്തിമ തീരുമാനം എടുക്കും.

ഇരു വിഭാഗവും ഒന്നായി പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണ് കുത്തക കമ്പനികൾക്കെതിരെയും, മാളുകൾക്കെതിരെയും വ്യാപാരികളുടെ ശക്തമായ മുന്നേറ്റം ഉണ്ടായിരുന്നത്. അക്കാലയളവിലാണ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ മംഗളം ദിനപത്രം മലബാറിൽ കുറഞ്ഞ കാലം നടത്തിയിരുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു