പാർപ്പിട സുരക്ഷാ പദ്ധതി: കനറാ ബാങ്ക് ചൂടാറാപ്പെട്ടി നൽകി

കൽപ്പറ്റ // കേരള സർക്കാറിന്റെ ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി
യിലെ വൈത്തിരി പഞ്ചായത്തിലെ
ഗുണഭോക്താക്കൾക്ക് പരിസ്ഥിതി
സൗഹൃദ ആശയത്തോടെ ഊർജ്ജ സംരക്ഷണം, ഇന്ധന ലാഭം, കാർബൺ ലഘൂകരണം തുടങ്ങിയ ഗുണമേന്മയുള്ള
ചൂടാറപ്പെട്ടി വൈത്തിരി കനറാ ബാങ്ക് വിതരണം ചെയ്തു.
ബാങ്കിൽ കോവിഡ് പ്രോട്ടോ
കോൾ പാലിച്ചു നടന്ന ചടങ്ങിൽ വിതരണോ
ദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
വി.ഉഷാകുമാരി നിർവ്വഹിച്ചു. വികസന
കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
എം.വി.വിജേഷ് കുമാർ അധ്യക്ഷത
വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ജില്ലാ ട്രഷറർ അനിൽ കുമാർ ചൂടാറാപ്പെട്ടിയുടെ പ്രവർത്ത
നം വിശദീകരിച്ചു. ബാങ്ക് മാനേജർ അതുൽ പി വിനോദ് സ്വാഗതവും, ഓഫീസർ ചിപ്പി സി ജസ്റ്റിൻ നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു