പന്തീരങ്കാവ് (കോഴിക്കോട്) // പണം നൽകാൻ അടുത്ത വീട്ടിലേയ്ക്ക് അയച്ച് തിരിച്ചു വരാത്ത വിദ്യാർത്ഥിയെയും ബന്ധുവായ വിദ്യാർത്ഥിയെയും പുഴയിൽ മരിച്ച നിലയിൽ കണ്ടത്തി.
വ്യാഴാഴ്ച വൈകീട്ട് പന്തീരങ്കാവ് അറപ്പുഴയില്‍ നിന്നും കാണാതായ കുട്ടികളുടെ മൃതദേഹമാണ് ചാലിയാറില്‍ നിന്നും കണ്ടെത്തിയത്. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദ് (13), ഷാജിയുടെ സഹോദരിയുടെ മകന് പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ
സച്ചിദാനന്ദൻ്റെ മകൻ ശബരീനാഥ് (14) എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിലില്‍ ആയിരുന്നു. ശബരീനാഥ് അറപ്പുഴയിലെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.
അടുത്ത വീട്ടിലേക്ക് പണം നൽകാൻ പറഞ്ഞയച്ച ഇരുവരേയും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. ഹരിനന്ദ്
കൊടൽ നടക്കാവ് ഗവ:യു.പി.സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ശബരീനാഥ് കിണാശ്ശേരി ഗവ: ഹയർ സെക്കണ്ടറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി
