ദേശീയതയ്ക്കൊപ്പം  അണിചേരുക: എം. എസ് ഭുവനചന്ദ്രൻ

ജൂൺ 19 ചൈനാ വിരുദ്ധ ദിനം 

കോഴിക്കോട്:    ശിവസേന സ്ഥാപക ദിനമായ ജൂൺ 19 ന് ചൈന വിരുദ്ധ ദിനമായി ആചരിച്ച് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരണത്തിന് തുടക്കം കുറിച്ച് ദേശീയതയ്ക്കൊപ്പം അണിചേരണമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ ആഹ്വാനം ചെയ്തു.

ഏകദേശം അഞ്ച് ലക്ഷം കോടിയിലധികം  രൂപയാണ് ഇന്ത്യയിൽ നിന്ന് വ്യവസായത്തിലൂടെ ചൈനയ്ക്ക് ലഭിക്കുന്നത്

ഇതേ പണം ഉപയോഗിച്ചാണ് നാം ഉറങ്ങുമ്പോൾ നമ്മുക്ക് കാവലിരിക്കുന്ന ധീര ജവാൻമാരുടെ ജീവനെടുക്കുന്നത്.

130 കോടിയിലധികം വരുന്ന നമ്മൾ ചൈനീസ് വസ്തുക്കൾ ബഹിഷ്ക്കരിച്ച് ചൈനയ്ക്കെതിരെ നിശബ്ദ യുദ്ധം  നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മൾ നൽകിയ പണം കൊണ്ട് വാങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച്  45 വർഷത്തിന് ശേഷം 20 ധീര ജവാൻമാരുടെ ജീവനാണ് നമ്മുക്ക് നഷ്ട്ടമായത്.

പാക്കിസ്ഥാനും, ചൈനയ്ക്കും പിന്നാലെ ഇന്ത്യൻ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ താരതമ്യേന ചെറു രാജ്യമായ നേപ്പാളിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കവും ചൈനീസ് ആക്രമണവും ചേർത്ത് വായിക്കേണ്ടതാണ്

ഭാരത മണ്ണിൽ ഇനിയൊരു അധിനിവേശവും അനുവദിക്കില്ലെന്ന് രാജ്യം ദൃഢനിശ്ചയമെടുക്കേണ്ട സമയമാണിത്. രാജ്യം കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന സമയത്ത് രാജ്യത്തെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകണമെന്നും  എം.എസ് ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു