തദ്ദേശ തെരഞ്ഞെടുപ്പില്‍ വിശാല ഐക്യം: യുഡിഎഫ്

ആര്‍എസ്എസ് , സിപിഎം
കക്ഷികളുമായി ഐക്യമില്ല

കോഴിക്കോട് // തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന കക്ഷികളെയെല്ലാം ചേര്‍ത്ത് വിശാല ഐക്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ജില്ലാ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍മാരുടെയും, കണ്‍വീനര്‍മാരുടെയും ജില്ലാ നേതാക്കളുടെയും നേതൃസമ്മേളനമാണ് തീരുമാനം കൈക്കൊണ്ടത്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന ശക്തികളുമായി മുന്നണി ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. ആര്‍എസ്എസ് , സിപിഎം എന്നീ കക്ഷികളുമായി യാതൊരുവിധ ഐക്യത്തിനും വിട്ടുവീഴ്ചക്കുമില്ല. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന രാഷ്ട്രത്തോട് കൂറുള്ള മതേതരവാദികളും ഐക്യജാനാധിപത്യമുന്നണിയെ അംഗീകിരക്കുന്നവരുമായ ആരുമായും തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടും. കാലാ കാലങ്ങളായി കോഴിക്കോട് കോര്‍പ്പറേഷനും ഗ്രാമപഞ്ചായത്തുകളും ഭരിച്ച് തകര്‍ത്തിരിക്കുകയാണ് എല്‍ഡിഎഫ്. അഴിമതി മുഖമുദ്രായാക്കിയ ഈ ഭരണകൂട ഭീകരതക്കെതിരെ പുതിയ മുന്നേറ്റമാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.

യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. ജൂലൈ ആദ്യവാരം വാര്‍ഡ് യുഡിഎഫ് കമ്മറ്റിയും ജൂലൈ 10നകം നിയോജക മണ്ഡലം നേതാക്കളുടെ യോഗവം നടത്താന്‍ തീരുമാനിച്ചു. അഡ്വ. ടി. സിദ്ധിഖ്, എന്‍. സുബ്രഹ്മണ്യന്‍, കെ.സി. അബു. പി.എം നിയാസ്, പിഎം. സുരേഷ്് ബാബു, എസ്.പി. കുഞ്ഞഹമ്മദ്, പുന്നക്കല്‍ അഹമ്മദ്, ബാലകൃഷ്ന്‍ കിടാവ്, ഖാദര്‍ മാസ്റ്റര്‍, മനോളി ഹാഷിം, പാലക്കണ്ടി അഹമ്മദ് കോയ, ബാബുരാജ് എന്‍.വി, അഷറഫ് മണക്കടവ്, സി.പി. നരേന്ദ്രനാഥ്, അഷറഫ് കായക്കല്‍, മനോജ്, സി, വീരാന്‍കുട്ടി, ബാലഗോപാല്‍, കെ.മൊയ്തീന്‍ കോയ, യു. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു