ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം// ജൂൺ 21 ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ.

ഞായറാഴ്ച വിവിധ വിദ്യാർഥികൾക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവു നൽകിയതെന്നാണ് സർക്കാർ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ചകളിൽ ഈ ഇളവ് ബാധകമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു