ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം

കോഴിക്കോട്// ഇന്ത്യയുടെ അതിർത്തി കയ്യേറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തിൻ്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും കമ്മ്യൂണിസ്റ്റ് ചൈനയുടെ പതാക അഗ്നിക്ക് ഇരയാക്കി കൊണ്ടും ഹനുമാൻ സേനയുടെ പ്രതിഷേധം.
കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന പ്രതിഷേധം ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. കോവിഡ് ജാഗ്രത നിർദേശം പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ സംഗീത് ചേവായൂർ, ബാലൻ സ്വാമി, പുരുഷു മാസ്റ്റർ, പി.പ്രേമാനന്ദൻ എന്നിവർ ആദരാഞ്ജലികളർപ്പിച്ചു. ടി.ടി. സുബ്രഹ്മണ്യൻ സ്വാഗതവും ജിഷ്ണു കോവൂർ നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു