ചെമ്പൻ വൗവ്വാലുകൾ കൗതുകമായി

ശ്രീകണ്ഠാപുരം// ചെമ്പേരി മാർക്കറ്റിനു സമീപത്തെ കർഷകനായ കടുക്കുന്നേൽ ജോഷിയുടെ കൃഷിയിടത്തിൽ ഏതാനും ദിവസങ്ങളായി ചിത്ര ശലഭത്തെപ്പോലെ പാറികളിക്കുന്ന കാവി നിറമുള്ള വൗവ്വാലുകളെ കണ്ടു വരുന്നു. നിറമുള്ള വവ്വാലുകളെ പ്രദേശത്ത് ഇതിനു മുൻപ് കാണാതിരുന്നതുകൊണ്ട് ജോഷി ഇവയെ ശ്രദ്ധിച്ചില്ല. പത്തോളം വരുന്ന  വവ്വാൽ കൂട്ടത്തിലൊന്ന് വീട്ടിനുള്ളിൽ കയറിയപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതും ഇത് വവ്വാലുകളാണന്ന് മനസ്സിലാക്കിയത്.
ഇത്തരം വവ്വാലുകൾ പൊതുവെ തായ്ലാൻഡ്, ബർമ്മ എന്നിവിടങ്ങളിൽ മാത്രമാണ് കണ്ടുവരാറുള്ളത്. അന്യം നിന്നുപോകുന്ന വവ്വാൽ ഗണത്തിലെ പന്നിമൂക്കൻ വവ്വാലുകളാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം വവ്വാലുകൾ കൂട്ടത്തോടെ മാത്രമെ സഞ്ചരിക്കുകയും ഇര തേടുകയും ചെയ്യു എന്നാണ് നിരീക്ഷകർ പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു