കോവിഡ് : സിവിൽ സ്‌റ്റേഷനിൽ പൊതു ജന വാഹനങ്ങൾക്ക് വിലക്ക്

വഴികൾ അടച്ചിടും,
പ്രധാന വഴിമാത്രം പ്രവേശനം

കോഴിക്കോട്// കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ പ്രധാനകവാടത്തിലൂടെ മാത്രമെ സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റെല്ലാ പ്രവേശന കവാടങ്ങളും അടച്ചിടും. സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ മാത്രമെ സിവില്‍ സ്റ്റേഷന്‍ വളപ്പിൽ പ്രവേശിപ്പിക്കുവാനും പാര്‍ക്ക് ചെയ്യുവാനും പാടുള്ളൂ. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചെത്തുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ മാത്രമെ ജൂണ്‍ 25 മുതല്‍ സിവില്‍സ്റ്റേഷന്‍ വളപ്പിൽ പ്രവേശിപ്പിക്കുകയുള്ളൂ. വാഹനങ്ങളില്‍ ജീവനക്കാർക്കുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കണം.

എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ വാഹനങ്ങളില്‍ ജൂലൈ ആറിനകം എംബ്ലത്തോടുകൂടിയുള്ള സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള നടപടികള്‍ അതത് ഓഫീസ് മേധാവികള്‍ സ്വീകരിക്കണം. സ്റ്റിക്കര്‍ പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ജൂലൈ ആറിന് ശേഷം സിവില്‍ സ്റ്റേഷന്‍ വളപ്പിൽ പ്രവേശം അനുവദിക്കില്ല. പ്രധാന പ്രവേശന കവാടത്തിന് മുന്‍വശം താല്‍ക്കാലികമായി വേര്‍തിരിച്ചിട്ടുള്ള ഭാഗത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യും. ക്രമീകരണം സംബന്ധിച്ച് എ.ഡി.എം റോഷ്നി നാരായണൻ്റെ അധ്യക്ഷതയിൽ വിവിധ സര്‍വ്വീസ് സംഘടാ പ്രതിനിധികളുടെ യോഗം കലക്ടറേറ്റിൽ ചേർന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു