SPEAKING OF THING (reading on sunday)

article by: dasappan
രാജ്യം നാലാംഘട്ട ലോക്ക് ഡൗണിലേയ്ക്ക് നീങ്ങുമ്പോൾ ആശങ്കയിൽ, അകത്തളങ്ങളിൽ കഴിഞ്ഞ ജനതക്ക് ചില നിയന്ത്രണങ്ങളോടെ ആശ്വാസം പകരുന്ന പ്രഖ്യപനങ്ങളാണ് ഉണ്ടാകുക. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെടുമ്പോഴും ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം കാണാതിരിക്കരുത്. നിയന്ത്രണങ്ങളിലെ ഇളവ് ജനങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കും സാധാരണക്കാരൻ്റെ സാമ്പത്തിക ക്രയശേഷി വർധിപ്പിക്കുന്നതിനു മാണന്ന തിരിച്ചറിവ് ഉണ്ടാവണമെന്നാണ് രാജ്യത്തെ കൊവിഡ് ഗ്രാഫ് ഓരോ പൗരനേയും ഓർമിപ്പിക്കുന്നത്.

മൂന്നുഘട്ടങ്ങളായുള്ള ലോക്ക് ഡൗൺ കെവിഡിനെതിരെ പോരാടാനുള്ള പരിശീലനമായാണ് കാണേണ്ടത്. കഴിഞ്ഞ 50 ദിവസം ജീവിത ശൈലിയിൽ മാനസികമായും ശാരീരികമായും ഒരു ശീലം വളർന്നു വന്നിട്ടുണ്ട്. ഇത് തുടരുകയാണ് നിലവിലെ സാഹചര്യം പഠിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് വൈറസ് വ്യാപന ലക്ഷണം കണ്ടു തുടങ്ങിയ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടം ഏപ്രിൽ 15ന് അവസാനിക്കുമ്പോൾ രാജ്യത്ത് 11,933 രോഗവാഹകരാണ് ഉണ്ടായത്. ഈ സാഹചര്യം മനസിലാക്കിയാണ് രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ മെയ് മൂന്നിന് രണ്ടാം ഘട്ടം അവസാനിക്കുമ്പോൾ രോഗവാഹകർ മൂന്നിരട്ടിയായി. 40,263 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

തുടർന്ന് ജനജീവിതത്തെ സാരമായി ബാധിക്കാതെ ചില നിയന്ത്രണങ്ങൾ വഴി മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖാപിച്ചു. മെയ് 17ന് മൂന്നാം ഘട്ടം അവസാനിക്കുമ്പോൾ രാജ്യത്തെ വൈറസ് ബാധിതർ ഇരട്ടിച്ച് 90,927 എത്തി നിൽക്കുന്നു. മരണം 2872.

മുഖ്യമന്ത്രി പിണറായി വിജയൻ

ഇതിനിടയിൽ കേരളം കൊവിഡ് വ്യാപനം ഇല്ലാതെ പിടിച്ചു നിന്നത് ആരോഗ്യമേഖലയുടെ അളന്നു മുറിച്ച പ്രവർത്തന ശൈലിയും, സർക്കാരിൻ്റെയും മാദ്ധ്യമങ്ങളുടെയും സഹകരണത്തോടെയുള്ള ബോധവത്ക്കരണത്തിൻ്റെയും, കണിശമായ അച്ചടക്കത്തിൻ്റെയും, അതിലുപരി ലോക്ക് ഡൗൺ എന്നത് “നിൽക്കുന്നിടത്ത് നിൽക്കണമെന്ന ” പ്രധാനമന്ത്രിയുടെ ആഹ്വാനം പൂർണ്ണമായും അംഗീകരിച്ചതിൻ്റെയും ഭാഗമാണ്.

ലോക്ക് ഡൗൺ കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന അപകട മരണങ്ങൾ വർധിക്കാനുള്ള സാഹചര്യം ഉണ്ടായത് കൊവിഡ് വൈറസിനെതിരായ ബോധവത്ക്കരണവും അനുബന്ധ പ്രവർത്തനവും ജനങ്ങളുടെ ഇടയിൽ ഉണ്ടാവാതെ പോയതായിരിക്കാമെന്നാണ് മനസിലാക്കേണ്ടത്.

കൊവിഡ് പ്രതിദിന ഗ്രാഫ്
(അവലംബം ആരോഗ്യ സേതു )

ഇനിയാണ് കൊവിഡ് വ്യാപനം ഇല്ലാത്ത സംസ്ഥാനങ്ങൾ ശ്രദ്ധിക്കേണ്ടത്. കേരളത്തിനോട് ചേർന്നു നിൽക്കുന്ന തമിഴ് നാട്ടിൽ വൈറസ് ബാധിതർ 10, 585 കവിഞ്ഞു. മരണം 74 ആയി. ഇതിൻ്റെ ഗൗരവം അറിയാൻ കേരളത്തിൻ്റെ കണക്കും മലയാളത്തിൻ്റെ നിലവിലെ മാനസിക അവസ്ഥയും മനസിലാകിയാൽ മതിയാകും.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കേരളത്തിൽ ഇതുവരെ 587പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത് കർണാടകയിൽ ആയിരവും തമിഴ്നാട്ടിൽ 10,000ത്തിലധികവുമാണ്. മൂന്നു കോടി മുപ്പത് ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ 587 വൈറസ് വാഹകരുള്ളപ്പോൾ തന്നെ നമുക്ക് പുറത്തിറങ്ങാൻ ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിലാണ് മലയാളികൾ തൊട്ടടുത്ത സംസ്ഥാനങ്ങളെ നോക്കേണ്ടത്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പ്രതിദിനം മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുന്നത്, രാഷ്ട്രീയമല്ല. മറിച്ച് ഒരു ജനതയെ ലോകത്തിനു മുന്നിൽ കൊവിഡിനെതിരായ പോരാട്ടത്തിന് മാനസികമായും ശാരീരികമായും പാകപ്പെടുത്താനാണ്. കൊവിഡിനൊപ്പം ജീവിക്കണമെന്ന ആധുനിക തത്വം സുരക്ഷയോടെ മുന്നോട്ടു പോകുക, ഒപ്പം നമ്മൾ സ്വയം പര്യപ്തത നേടുക എന്നതാണ്. ഇതിനായാണ് രാജ്യം ഇത് വരെ സ്പർശിക്കാത്ത, വിവിധയിന പദ്ധതികളുമായി അണിചേരാൻ കേന്ദ്രവും കേരളവും നമ്മോട് പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു