370 പ്രവാസികൾ കൂടി കരിപ്പൂരിലെത്തി; 13 പേർ ആശുപത്രിയിൽ

report: indu p nair
കോഴിക്കോട്// ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും വെള്ളിയാഴ്ച രാത്രിയിൽ രണ്ട് വിമാനങ്ങളിലായി 370 പ്രവാസികൾ കരിപ്പൂരിലെത്തി.
29ന് രാത്രി 9.40 ന് കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനത്തിൽ എട്ട് ജില്ലകളിലായി 187 പേരാണ് ഇറങ്ങിയത്.
പുരുഷൻ 116, സ്ത്രീ 71, കുട്ടികൾ 29, മുതിർന്നവർ 5 , ഗർഭിണികൾ 15.

ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 85 പേരും ഹോം ക്വാറിന്റീനിൽ 96 പേരു മാണ്.

രാത്രി 11.00 ന് കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് – കോഴിക്കോട് വിമാനത്തിൽ ഒന്‍പത് ജില്ലകളിലായി ആകെ 183 പേരെത്തി.
പുരുഷൻ 100, സ്ത്രീ 83, കുട്ടികൾ 36,
മുതിർന്നവർ 3, ഗർഭിണികൾ 20. ഏഴ് പേരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 63 പേരും ഹോം ക്വാറിന്റീനിൽ 113 പേരുമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു