
ഭാഷയും വേഷവും ഇല്ലാതെ 60 കുട്ടികൾ
നമുക്ക് തരുന്ന സന്ദേശം
news@kochi
കെവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമ്പോൾ ആശങ്കയിലായ നാം പ്രാർത്ഥനയും സ്വയം സുരക്ഷയുമായി അകത്തളങ്ങളിലാണ്. വീടുകളിലെ കുരുന്നു മനസുകൾക്ക് വേവലാതിയില്ല .. മഹാമാരിയുടെ പെരുമഴ ആ കൊച്ചു നിഷ്കളങ്കമായ മനസ്സിലില്ല… ഭൂമിയെ നിലനിർത്താനും തിരിച്ചുപിടിക്കാനും ലോകം മുഴുവൻ നിഷ്കളങ്കമായ ഒരു തലമുറക്ക് വേണ്ടി പടപൊരുതുമ്പോൾ ആ കുഞ്ഞു മനസ്സുകൾ കൊവിഡിനെതിരെ വലിയ സന്ദേശം നൽകുന്നു…

പുതിയ കാഴ്ചയുടെ, സ്നേഹത്തിൻ്റെ ആ നിഷ്കളങ്കമായ ഉപദേശം വിവിധ രാജ്യത്തിൽ നിന്നും ഒപ്പിയെടുത്ത ഒരു ഷോർട്ട് ഫിലിം .. ” LITTLE KID BIG ADVIZ”. ലോകം ഒന്നാണെന്ന് നമുക്ക് കാണിക്കുന്നു .. ഭാഷയും വേഷവും പ്രകൃതിയും അങ്ങിനെ എല്ലാ വ്യത്യസ്തതയിലും കൊവിഡിനെതിരെ കുഞ്ഞു മനസ്സുകളിൽ ഒരു സന്ദേശം മാത്രം.

ലോകത്തെ 20 രാജ്യങ്ങളിൽ നിന്നും പകർത്തിയെടുത്ത 60 കുട്ടികളുടെ സന്ദേശമാണ് ഈ കൊച്ചു ഫിലിംമിൽ ഉൾപ്പെടുത്തിയത്. ഡോ. ബോബി ചെമ്മണൂർ അവതരിപ്പിക്കുന്ന ഈ വേറിട്ട ഹ്രസ്വചിത്രത്തിൻ്റെ സംവിധാനം ജയറാം സ്താനുമലയാണ്. നിമൽ രാജ് സ്ക്രിപ്റ്റും നിർവ്വഹിച്ചു. പ്രതീക്ഷ ജയറാമാണ് ശബ്ദം നൽകിയത്. ജയരാമൻ്റെ എഡിറ്റിംങ്ങിൽ പൂർത്തിയായ ഹ്രസ്വചിത്രം ഫെമി ഇൻ്റെർനാഷണൽ കമ്പനിക്ക് വേണ്ടി രാജീവ് കുമാർ.എസ്, രതീഷ് കെ.വി, ലിജു വിജയ്, ശംഭുദാസ് പി.കെ എന്നിവരാണ് നിർമ്മിച്ചത്. ഈ ഹ്രസ്വചിത്രം ‘ദി ഷിന്യൂസി’ൽ കാഴ്ച ഒരുക്കുന്നുണ്ട്.