സർക്കാർ പ്രാദേശിക തലത്തിലേയ്ക്ക് റസി. അസോസിയേഷനുകൾ സജീവമാകും

മുഖ്യമന്ത്രി പിണറായി വിജയൻ

news@kozhikode
സർക്കാർ തീരുമാനങ്ങൾ സാധാരണ ജനങ്ങളിൽ, താഴെ തട്ടിൽ നടപ്പാക്കുന്നുണ്ടന്ന് ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പ്രാദേശിക സമിതികൾക്ക് രൂപം നൽകുന്നു. ഇതിൻ്റെ ഭാഗമായി എല്ലാ വാർഡിലും സർക്കാർ മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത്തരം സമിതികൾ സജീവമാകുന്നതോടെ സംസ്ഥാനത്തെ റസിഡൻസ് അസോസിയേഷനുകളും പൊതുരംഗത്ത് സജീവമാകും.

അതാത് വാർഡിലെ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി, അസോസിയേഷനില്ലാത്ത ഇടങ്ങളിൽ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, വാര്‍ഡ് കൗണ്‍സിലര്‍, എസ്ഐ, വില്ലേജ് ഓഫീസര്‍, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അങ്കണവാടി ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവരായിരിക്കും സമിതിയിലുണ്ടാകുക.

സമിതിയുടെ പ്രവർത്തനങ്ങളിൽ പ്രാദേശിക മായി പ്രായമായവരുടെയും രോഗമുള്ളവരുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുക്കണം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവന്ന് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും. ഇങ്ങനെയുള്ള വീടുകളില്‍ സമിതിയുടെ ഒരു പ്രതിനിധി എല്ലാ ദിവസവും സന്ദര്‍ശിക്കും.

ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംവിധാനം ഉണ്ടാക്കും. ഡിഎംഒ ഇതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധത്തില്‍ പരിശീലനം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെ ഇത് നടപ്പാക്കും.

സമിതികൾ വഴി ടെലി മെഡിസിനുമായി ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇത്തരം വീടുകളില്‍ ലഭ്യമാക്കും. ഡോക്ടര്‍ക്ക് രോഗിയെ കാണണമെന്ന് തോന്നിയാല്‍ രോഗിയുടെ വീട്ടിലേക്ക് പോകാന്‍ പിഎച്ച്സികള്‍ വാഹന സൗകര്യം ഒരുക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു