സർക്കാർ അഞ്ചാം വർഷത്തിലേയ്ക്ക് : അഞ്ച് വർഷത്തെ നേട്ടം നാല് വർഷം കൊണ്ട് നേടി -മുഖ്യമന്ത്രി

തിരുവനന്തപുരം// നാല് വർഷത്തെ സർക്കാരിൻ്റെ പ്രവർത്തനത്തിൽ വികസന രംഗത്തിന് തളർച്ച നേരിട്ടില്ലെന്നും ലക്ഷ്യത്തിൽ നിന്നും സർക്കാർ തെന്നിമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ മാറ്റി വച്ച് മാദ്ധ്യമ പ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.

പല ദുരന്തങ്ങൾ ഉണ്ടായിട്ടും സർക്കാർ പകച്ചുപോയില്ല. വികസനലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുത്തു. ഇക്കാലയളവിൽ സംസ്ഥാനത്തെ പുഴകളെ വീണ്ടെടുക്കാൻ കഴിഞ്ഞു. ആരോഗ്യമേഖല ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലെത്തി. തനതായ വഴികൾ കണ്ടെത്തുകയാണ് സർക്കാരിൻ്റെ മുന്നിലുള്ള വഴി. ആർദ്രം മിഷൻ വിജയകരമായി നടപ്പാക്കി.

അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുബോൾ 35000 പട്ടയം കൂടി നൽകും. ആധുനിക വൈറോളജി സെൻ്റർ സ്ഥാപിക്കാനായി. കേരള ബാങ്ക് അതിജീവന പാതയിലെ മുതൽക്കൂട്ടായി. സംസ്ഥാനത്ത് ചെലവ് 20 % വരെ വർധിക്കുമെന്നും, അഞ്ച് വർഷത്തെ നേട്ടം നാല് വർഷം കൊണ്ട് നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 30 ശതമാനം കേസുകൾ കുറഞ്ഞു. ജനമൈത്രി പൊലീസ് രാജ്യത്തിന് മാതൃകയായി. ഈ കാലയളവിൽ സർക്കാരിന് കിട്ടിയ നേട്ടങ്ങൾ, പുരസ്ക്കാരങ്ങൾ വളരെ വലിയതാണന്ന് അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു