കൊച്ചി// കൊവിഡ് കാലത്തും സ്വർണ്ണത്തിന് പൊൻതിളക്കം. സാമ്പത്തിക മാന്ദ്യത്തിലും റെക്കാർഡ് വിലയുമായി കുതിക്കുന്നു. പവന് 34,400 രൂപയായി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കയിത്. യുഎസിനും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദങ്ങളും സ്വര്‍ണത്തിന് ഡിമാന്റുകൂടി.
സ്വര്‍ണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയാണ്. 4,300 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15 ദിവസംകൊണ്ട് വര്‍ധിച്ചത് 1000 രൂപയാണ്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്. എംസിഎക്സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി.
ലോക്ക്ഡൗണ്‍മൂലം കേരളത്തില്‍ ജുവല്ലറികള്‍ തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ പലയിടങ്ങളിലും ജനങ്ങള്‍ക്ക് ഈ വിലയിൽ ഇടപാട് നടത്തുന്നതിന് സൗകര്യമില്ല.
