സ്വകാര്യ ബസ് ഉടമകളുടെ നിലപാടിനെതിരെ പ്രതിഷേധം

ബസ്സുകൾക്ക് നേരെ ആക്രമണം
ഉടൻ അറസ്റ്റ് ചെയ്യണം- ശിവസേന

കോഴിക്കോട്// ബസ്സ് ചാർജ്ജ് വർദ്ധിപ്പിച്ചിട്ടും, മൂന്ന് മാസത്തെ നികുതി ഇളവ് നൽകിയിട്ടും ബസ്സുകൾ ഓടിക്കില്ല എന്ന ഒരു വിഭാഗം ബസ്സ് ഉടമകളുടെ നിലപാടും, ഓടാൻ തയ്യാറായ ബസ്സുകൾക്ക് നേരെ നടത്തിയ ആക്രമണവും പൊതു സമൂഹത്തിന് നേരെയുള്ള വെല്ലുവിളി ആണെന്ന് ശിവസേന കോഴിക്കോട് ജില്ല പ്രസിഡണ്ട് ബിജുവരപ്പുറത്ത് പറഞ്ഞു.

രാജ്യം കൊവിഡ് 19 നെ ഒറ്റക്കെട്ടായി നേരിടുകയാണ്. ലോക്ക് ഡൗൺ കാരണം മുഴുവൻ സാമ്പത്തിക മേഖലകളും ഭീഷണി നേരിടുന്ന സാഹചര്യമാണ്. നിരവധി സ്ഥാപനങ്ങൾ അടച്ച് പൂട്ടലിൻ്റെ വക്കിലാണ് നിരവധി പേർ തൊഴിൽ രഹിതരായി –
ഓട്ടോ- ടാക്സി ഓടിക്കുന്നവർ ഉൾപ്പടെ മുഴുവൻ പൊതു സമൂഹവും പല തരത്തിലുള്ള നഷ്ട്ടങ്ങൾ സഹിച്ചാണ് കൊവിഡിനെതിരെ പൊരുതുന്നത്. ഇതിനിടയിൽ തങ്ങൾക്കുണ്ടായ നഷ്ട്ടം മാത്രം പരിഹരിക്കപ്പെടണമെന്ന ബസ്സ് ഉടമകളുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല.

ബസ്സ് ചാർജ്ജ് 50% വർദ്ധിപ്പിച്ചിട്ടും മൂന്ന് മാസത്ത നികുതി ഇളവ് നൽകിയിട്ടും ബസ്സ് ഉടമകൾ ധാർഷ്ട്യം തുടരുകയാണ്.
സ്ത്രീകളുൾപ്പടെ വലിയൊരു വിഭാഗം ജനങ്ങളും ജോലി ആവശ്യങ്ങൾക്ക് ഉൾപ്പടെ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെ ആണ്. ബസ്സ് ചാർജ്ജ് വർദ്ധിപ്പിച്ചിട്ടും പ്രതികരിക്കാത്തത് ജനങ്ങളുടെ കഴിവുകേടായി കാണരുത്. ബസ്സുടമകൾ ഈ നിലപാട് തുടരുന്ന പക്ഷം ജനങ്ങൾ പ്രതിഷേധമായി രംഗതെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു