സ്വകാര്യ ചിട്ടി നടത്തിപ്പ് മെയ് 30 വരെ നിർത്തി വെയ്ക്കാൻ ഉത്തരവ്

news@kannur
കേരളത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾക്ക് ലോക്ക് ഡൗൺ നിലവിൽ വന്ന മാർച്ച് 23 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താനിരുന്ന ചിട്ടി ലേലം , നറുക്കെടുപ്പ് തുടങ്ങിയവ പുനർ സംവിധാനം ചെയ്യുന്നതിന്ചിട്ടി കമ്പനികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

ഇതനുസരിച്ച് മെയ് 30 വരെ ലേലം നടത്തേണ്ട ചിട്ടികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മുറക്ക് തുടർന്ന് വരുന്ന മാസത്തെ തവണ തീയതിക്കനുസരിച്ച് നറുക്കെടുപ്പും ലേലവും നടത്താം. കുറികൾ അവസാനിക്കുന്ന കാലയളവ് നീളുകയും ചെയ്യും. പ്രസ്തുത തവണകൾക്ക് ലേലക്കിഴിവ്, പിഴപ്പലിശ എന്നിവ ഇടപാടുകാർക്ക് ഒഴിവാക്കി കൊടുക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
മെയ് 30 വരെ നിയമാനുസരണമായി ചെയ്യേണ്ട ചിട്ടി ഫയലിംഗ് , മിനിറ്റ്സ് തുടങ്ങി എല്ലാ പ്രവർത്തികൾക്കും സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ചിട്ടി സേവനങ്ങളുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകൾക്ക് വിശദമായ ഉത്തരവ് നൽകുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു