സുഭിക്ഷ കേരളം പദ്ധതി: 5 ഏക്കറില്‍ ഇടവിളകൃഷി

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘സുഭിക്ഷ കേരളം’ പദ്ധതിയില്‍ ചക്കിട്ടപാറ വനിത കോ.ഓപ്പ്.സൊസൈറ്റിയും കൃഷി വികസന ഓഫീസിലെ കാര്‍ഷിക കര്‍മ്മ സേനയും കൂട്ടായി 5 ഏക്കകറില്‍ ഇടവിളകൃഷി നടത്തുന്നു വളരെ കാലമായി തരിശായി കിടന്നിരുന്ന 5 ഏക്ര സ്ഥലം പാട്ടത്തിനെടുത്തുെ 5,000 ചുവട് കപ്പയും,ഇഞ്ചി,മങ്ങള്‍,ചേന, ചേമ്പ് എന്നീ ഇടവിള കൃഷികളുമാണ് ഇറക്കുന്നത് .കൃഷി സ്ഥലം സംസ്ഥാനതൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു.
സൊസൈറ്റി പ്രസിഡന്റ് എം.ജെ. ത്രേസ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, കൃഷി ഓഫീസര്‍ ജിജോ ജോസഫ്, തുടങ്ങിയവരു പങ്കെടുത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം, ഭരണ സമിതി അംഗങ്ങളുടെ സിറ്റിംങ്ങ് ഫീസ് , ജീവനക്കാരുടെ ഒരു മാസത്തെ ശബളം, സൊസൈറ്റിയുടെ പൊതുനന്മാ ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ ഉള്‍പെടെ 5,17,300 രൂപ സംഭാവന ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു