സുകുമാര്‍ അഴീക്കോട് തത്വമസി സാഹിത്യ പുരസ്‌കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

രാമനാട്ടുകര: 2019-20 ലെ ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി സാഹിത്യ പുരസ്‌കാരത്തിനു കവിതാ വിഭാഗത്തില്‍ പ്രദീപ് രാമനാട്ടുകര അര്‍ഹനായി.പ്രദീപിന്റെ കെ രാമായണം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. ആനുകാലികങ്ങളില്‍ കവിതകളെഴുതുന്നു. ഉറുമ്പുകളുടെ വര്‍ത്തമാനം, ഓര്‍മ്മകൊണ്ട് തുറക്കുന്ന വീട്, തീപ്പെട്ടികവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.ഭാര്യ സ്വപ്ന. മകള്‍:ഹൃദ്യ പ്രദീപ്
സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.ക്കാണു ലഭിച്ചത്. മറ്റ് പുരസ്‌കാരങ്ങള്‍ ശ്രീകണ്ഠന്‍ കരിക്കകം (നോവല്‍-പലായനങ്ങളിലെ മുതലകള്‍),രഞ്ജിത് ചിറ്റാടെ, മനു മുകുന്ദന്‍(വൈജ്ഞാനികം -ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍)സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഷാഹിന.ഇ.കെ(കഥ- ഫാന്റം ബാത്ത്),ശിവരാജന്‍ കോവിലഴികം (കവിത-രാവണനകാണ്ഡം)കെ.ആര്‍ നാരായണന്‍( വൈജ്ഞാനികം-കടല്‍ വിസ്മയങ്ങള്‍ റിട്ട.ജസ്റ്റീസ് കെമാല്‍ പാഷ രക്ഷാധികാരിയും ടി.ജി വിജയകുമാര്‍ ചെയര്‍മാനും തത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങിയതാണ് അഡ്മിന്‍ പാനല്‍. കൊല്ലത്ത് വെച്ച് പുരസ്‌കാര ദാന ചടങ്ങ് പിന്നീട് നടത്തും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു