സകാത്ത് പണം പ്രവാസികളുടെ ടിക്കറ്റിന്ന് നൽകാം: ഡോ.ഹുസൈൻ മടവൂർ

കോഴിക്കോട്// കൊറോണ ഭീഷണിയും ലോക് ഡൗണും മൂലം കഷ്ടപ്പെടുന്ന അന്യ സംസ്ഥാനങ്ങളിലും വിദേശത്തും യാത്രാ തടസ്സം നേരിട്ട പ്രവാസികൾക്ക് നാട്ടിലെത്താൻ വേണ്ട ടിക്കറ്റെടുത്തു കൊടുക്കാനും യാത്രയിലെ മറ്റ് ആവശ്യങ്ങൾക്കു മായി സകാത്തിന്റെ പണം നൽകാമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ അറിയിച്ചു.
ലോക്ക് ഡൗൺ കാരണം എല്ലാ വെള്ളിയാഴ്ചകളിലും വിശ്വാസികൾക്ക് നൽകുന്ന വെള്ളി വെളിച്ചം സാരോപദേശം ഓൺലൈൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സകാത്തിന്റെ അവകാശികളായി ഖുർആനിൽ പറയുന്ന എട്ടാമത്തെ വിഭാഗം ഇബ്നുസ്സബീൽ അഥവാ വഴിയാത്രക്കാർ ആണ്. യാത്രക്കിടയിൽ പ്രയാസപ്പെടുന്നവർ പണക്കാരാണെങ്കിൽ പോലും അവർക്കാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കാൻ സകാത്ത് തുക നൽകാവുന്നതാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ടന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലോക് ഡൗണിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ സകാത്ത് ദാതാക്കളും മഹല്ല് ഭാരവാഹികളും സകാത്ത് കമ്മിറ്റികളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു