സംസ്ഥാനത്ത് ബസ് ഓടും; ഇരട്ടി നിരക്കിൽ, ആദ്യം യാത്ര സർക്കാർ ജീവനക്കാർക്ക്

തിരുവനന്തപുരം// സർക്കാർ ജീവനക്കാർക്ക് സംസ്ഥാനത്ത് ബസ് സർവീസ് തുടരും നിലവിലെ ചാർജിന്റെ ഇരട്ടി ചാർജാകും ഈടാക്കുകയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് ചാർജ്. പൊതുജനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 25 പേർക്ക് മാത്രമേ ഒരു ബസിൽ യാത്ര അനുവദിക്കുകയുള്ളൂ. ഐഡികാർഡ് പരിശോധിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥരെ ബസിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഗതാഗതമന്ത്രി പറഞ്ഞു.

പൊതുഗതാഗതം ആരംഭിക്കുമ്പോൾ ബസ് ചാർജ് വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നിശ്ചിത കാലയളവിലേക്കായിരിക്കും വർധന.

ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുഗതാഗതം ആരംഭിച്ചാൽ കൊണ്ടുപോകാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണത്തിൽ പരിമിതിയുണ്ട്. 25 യാത്രക്കാരെ മാത്രമേ ഒരുസമയം കൊണ്ടുപോകാൻ സാധിക്കൂ. അത് കെഎസ്ആർടിസിക്കും സ്വകാര്യ ബസ് ഉടമകൾക്കും വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്.

സാധാരണ ബസ് സർവീസിൽ നാൽപതോളം സീറ്റിങ് കപ്പാസിറ്റിയും അതിനൊപ്പം യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനും സാധിക്കുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് സാധിക്കില്ല. പരമാവധി 25 യാത്രക്കാരെ ഇരുത്തിക്കൊണ്ടുപോകാൻ മാത്രമേ സാധിക്കൂ. ആ ഒരു സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കുക മാത്രമാണ് പോംവഴി. സർക്കാർ അത് അംഗീകരിച്ചതായാണ് സൂചന.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു