
news@kochi
സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. പുതിയ ഒരു കോവിഡ് 19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമ്പത് പേർ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും നല് വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
21,499 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര് വീടുകളിലും 432 പേര് ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35043 ആയി. 8889 പേർ രോഗമുക്ത രായിട്ടുണ്ട്. 1 147 പേർ മരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 1049 പേരാണ് ചികിത്സയിൽ. രാജ്യത്ത് 15 ദിവസം കൊണ്ടാണ് 25000 പേരിലേയ്ക്ക് വൈറസ് പടർന്നത്.