സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ “എമര്‍ജന്‍സി ട്രാവല്‍ പാസ്” എടുക്കണം

news@kozhikode
ഇന്ന്‌ മുതല്‍  സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ “കോവിഡ് 19 ജാഗ്രത” വെബ് പോര്‍ട്ടലില്‍ നിന്നും “എമര്‍ജന്‍സി ട്രാവല്‍ പാസ്” എടുക്കേണ്ടതാണന്ന് അധിക തർ അറിയിച്ചു. ഇതിനുള്ള അപേക്ഷയോടെപ്പം കോവി‍ഡ്  രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റ് ചെക്ക്പോസ്റ്റുകളില്‍ കാണിക്കാനായി കൈയ്യില്‍ കരുതണം.   

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു