വേണ്ടന്ന് പറഞ്ഞ പ്ലാൻ്റ് നാട്ടുകാർക്ക് അസുഖം വിതക്കുന്നു

കരിംങ്കുന്നത്ത് സ്ഥാപിച്ച ടാർ മിക്സിംഗ് പ്ലാൻ്റ്

news@vadakkanchery
ജനം വേണ്ടെന്ന് പറഞ്ഞിട്ടും നാട്ടിൽ സ്ഥാപിച്ച പ്ലാൻ്റ് ഒടുവിൽ നാട്ടുകാർക്ക് തലവേദനയായി. വടക്കഞ്ചേരി തേനിടുക്ക് കണക്കൻ തുരുത്തി റോഡിൽ കരിംങ്കുന്നത്ത് സ്ഥാപിച്ച ടാർ മിക്സിംഗ് പ്ലാൻ്റ് ഒരു പ്രദേശത്തെ മുഴവനും രോഗികളാക്കി മാറ്റുന്നത് എന്ന് പൊതുജനം പരാതി ഉയർത്തുന്നത്.

തുടക്കത്തിലെ ഇവിടെ പ്ലാൻ്റ് വരുന്നത് നാട്ടുകാർ എതിർത്തതാണ്. കോടതി വരെ എത്തിയ സoഭവം പിന്നീട് പണ കൊഴുപ്പും അധികാര സ്വാധിനം കൊണ്ടും പ്ലാൻ്റ് തുടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്ലാൻ്റിൻ്റെ രണ്ട് കിലോമിറ്റർ ചുറ്റളവിലുള്ള നാട്ടുകാർക്ക് തല കറക്കം, തലവേദന, വയറിളക്കം. ചർദ്ദി തുടങ്ങി അസുഖങ്ങൾ പിടിപെട്ടു. ഉടനെ പ്ലാൻ്റ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തി. ഇതു സംഭദ്ധിച്ച് കളക്ടർ . പഞ്ചായത്ത് – മറ്റ് അധികാരികൾക്ക് പരാതി നൽകിയെന്ന് ഗാന്ധിഗ്രാമം റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എം. ജലീൽ.. സെക്രട്ടറി ബാബു എന്നിവർ അറിയിച്ചു. കൊവിഡിന് ശേഷം പ്രദേശത്തേജനങ്ങളെ സംഘടിപ്പിച്ച്‌ വൻ സമരമുറകൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു