വിദ്യാർത്ഥികൾക്ക് പുതിയ പാഠം: നാളെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും

കൊച്ചി// സം​സ്ഥാ​ന​ത്ത് നാളെ വിദ്യാഭ്യാസ മേഖലയിൽ പുതിയ പാഠം. വിദ്യാർത്ഥികൾ സ്കൂളിലെത്താതെ പഠനം. ആധുനിക ഓ​ൺ​ലൈ​ൻ ക്ലാസു​ക​ൾ നാളെ ആ​രം​ഭി​ക്കും. ഒരു ആഴ്ച ട്രയൽ. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പങ്കെ​ടു​ക്കാ​ൻ പ​റ്റാ​ത്ത വിദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റ് സൗകര്യ​ങ്ങ​ൾ ഒ​രു​ക്കും. മുതിർന്ന ക്ലാസുകാർക്ക് രാത്രി 8.30 വരെയും ഓൺലൈൻ ക്ലാസ് നടക്കും.

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​വും ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ​ങ്കെ​ടു​ക്കേ​ണ്ട​ന്ന് വി​ഭ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു