“വിത്തിറക്കാം വിളവെടുക്കാം” യുവത്വം കൃഷിയിലേക്ക്

മന്ത്രി ടി.പി.രാമകൃഷണൻ ഉദ്ഘാടനം ചെയ്യുന്നു

news@kozhikode
അതിജീവനത്തിന്‍റെ വിളവു പാടങ്ങള്‍
വിത്തിറക്കാം വിളവെടുക്കാം… യുവത്വം കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കൃഷിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്കിലെ പനങ്ങാട് നോര്‍ത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എല്‍.ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വസീഫ് , ബ്ലോക്ക് സെക്രട്ടറി ടി.കെ സുമേഷ്, ബ്ലോക്ക് പ്രസിഡണ്ട് ടി.സരുണ്‍, മേഖല സെക്രട്ടറി കെ. ഷിബിന്‍, പ്രസിഡണ്ട് സി. കിഷോര്‍, പനങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.പി സബീഷ്, വി.എം കുട്ടികൃഷ്ണന്‍, ആര്‍.കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലയിലെ ആയിരം കേന്ദ്രങ്ങളിലും അതോടൊപ്പം പ്രവര്‍ത്തകരുടെ വീടുകളിലും കൃഷി ആരംഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു