‘വായമറ’ തെരുവിൽ വിൽക്കരുത് മാർഗനിർദ്ദേശം വരുന്നു

തിരുവനന്തപുരം // കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന നിർദ്ദേശത്തെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ‘വായമറ’ ധരിക്കണമെന്ന നിര്‍ദേശം ജനങ്ങള്‍ നല്ല നിലയില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ചുരുക്കം ചിലര്‍ വായമറയില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിലയിടത്ത് റോഡരികില്‍ വായമറ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വില്‍പ്പന അനുവദിക്കില്ല. വായമറ മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ വായമറ വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി സൂചിപ്പിച്ചു.. വായമറ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്.

ഇപ്പോൾ കൂടുതലായും വായമറ വിൽപ്പന നടത്തുന്നത് തുണിക്കടകളിലും സ്റ്റേഷനറി ക്കടയിലുമാണ്. തുണികൊണ്ടും ബനിയൻ ക്ലോത്ത് കൊണ്ടും തയ്യിച്ചെടുത്ത പല വർണ്ണങ്ങളിലുമുണ്ട്. ലോക്ക് ഡൗൺ ആരംഭകാലത്ത് സർജിക്കൽ വായ മറയായിരുന്നു പലരും ഉപയോഗിച്ചത്. ഇത് ഉപയോഗ ശേഷം വലിച്ചെറിയുന്നത് പതിവായപ്പോൾ മാലിന്യ പ്രശ്നവും സാമൂഹ്യ പ്രശ്നവുമായി. പിന്നീടാണ് തുണി കൊണ്ടുള്ള വായമറയും ഉപയോഗിക്കാമെന്ന് നിർദ്ദേശം ഉണ്ടായത്. മറ്റു വസ്ത്രങ്ങൾ പോലെ ഇതും കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു