വാക്ക് തർക്കം; യുവാവ് മരിച്ചു

മാനന്തവാടി// അയൽവാസികളായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടയിൽ യുവാവ് മരിച്ചു. വാരാമ്പറ്റ പൂളക്കൽ ഷിഹാബ്(38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വാക്ക് തർക്കത്തിനിടെ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു. ഗൾഫിൽ നിന്ന് വന്ന ഇയാൾ ഇപ്പോൾ പിക്കപ്പ് ജീപ്പ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റജീന (വക്കീൽ ഗുമസ്ഥ മാനന്തവാടി). രണ്ട് മക്കളുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു