പ്രാദേശിക തലത്തില്‍ ആരോഗ്യസേതു
മൊബൈല്‍ ആപ്പ് നിര്‍ബന്ധം

news@delhi
രാജ്യത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ കാലയളവില്‍, രാജ്യത്തെ ജില്ലകളുടെ റിസ്ക് പ്രൊഫൈലിംഗ് അടിസ്ഥാനത്തില്‍ റെഡ് സോൺ, ഒറഞ്ച്, ഗ്രീന്‍ സോണ്‍ എന്നീ മൂന്ന് മേഖലകളാക്കിയത് തുടരും. എന്നാല്‍ മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍. ഓറഞ്ച് സോണുകളില്‍ ഗണ്യമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടിണ്ട്. കേരളത്തില്‍ കോട്ടയവും കണ്ണൂരും റെഡ് സോണിലും വയനാട്, എറണാകുളം ഗ്രീന്‍ സോണിലും മറ്റ് പത്തു ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്.
എല്ലാ മേഖലയിലും പ്രാദേശിക അതോറിറ്റിയുടെ കീഴില്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്റെ 100% കവറേജ് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലവും മാസ്ക്കും നിര്‍ബന്ധമാണ്. റെഡ് സോണില്‍ കടുത്ത നിയന്ത്രണം തുടരും. ലോക്ക് ഡൗണില്‍ തുടര്‍ന്ന നിയന്ത്രണങ്ങളായ റോഡ്, റെയില്‍, മെട്രോ, റോഡ് വഴിയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍, സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, സിനിമാ ഹാളുകള്‍, മാളുകള്‍, ജിംനേഷ്യം, കായിക സമുച്ചയങ്ങള്‍ തുടങ്ങിയവയും, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മറ്റ് തരത്തിലുള്ള ഒത്തുചേരലുകള്‍, മതപരമായ സ്ഥലങ്ങള്‍ / ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി അനുവദിക്കില്ല. എല്ലാ സോണുകളിലും പൊതുവായി രാത്രി ഏഴു മുതല്‍ രാവിലെ ഏഴ് വരെ യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 65 വയസ്സിനു മുകളിലുള്ളവര്‍, സഹരോഗമുള്ളവര്, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണം.
റെഡ്സോണ്‍ നിര്‍ദ്ദേശങ്ങള്‍ :
റെഡ് സോണില്‍ ഇളവുകള്‍ അനുവദിക്കില്ല. സൈക്കിള്‍ റിക്ഷകള്‍, ഓട്ടോറിക്ഷ, ടാക്സികളുടെ ഓട്ടം, ബസ്സുകളുടെ അന്തര്‍-ജില്ല ഓട്ടം, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍, മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്സുകള്‍ അനുവദിക്കുന്നില്ല.
പരമാവധി രണ്ട് വ്യക്തികള്‍ (ഡ്രൈവര്‍ കൂടാതെ) ഫോര്‍ വീലര്‍ വാഹനം ഉപയോഗിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. നഗര പ്രദേശങ്ങളിലെ വ്യാവസായിക സ്ഥാപനങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, എക്സ്പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകള്‍, വ്യാവസായിക എസ്റ്റേറ്റുകള്‍, വ്യാവസായിക മേഖലകള്‍, ആക്സസ്സ് നിയന്ത്രണമുള്ള ടൗണ്‍ഷിപ്പുകള്‍ അനുവദനീയമാണ്.
ഒറ്റപ്പെട്ട ഷോപ്പുകള്‍, കോളനികളുടെ സമീപസ്ഥല ഷോപ്പുകള്‍ കൂടാതെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെ കടകള്‍ തുറക്കാന്‍ നിര്‍ദ്ദേശമുണ്ട്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്.
സ്വകാര്യ-സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 33% വരെ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ബാക്കിയുള്ള വ്യക്തികള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യണം. ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, ഇഷ്ടിക ചൂളകള്‍ എന്നിവ അനുവദിക്കും.എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും, വിതയ്ക്കല്‍, വിളവെടുപ്പ്, സംഭരണം, വിപണന പ്രവര്‍ത്തനങ്ങള്‍ വിതരണ ശൃംഖല അനുവദനീയമാണ്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഉള്‍നാടന്‍, സമുദ്ര മത്സ്യബന്ധനം, തോട്ടം പ്രവര്‍ത്തനങ്ങളും അവരുടെ പ്രോസസ്സിംഗും മാര്‍ക്കറ്റിംഗും ഉള്‍പ്പെടെ അനുവദനീയമാണ്. എല്ലാ ആരോഗ്യ സേവനങ്ങളും മെഡിക്കല്‍ ഗതാഗതം ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമായി തുടരും.
ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക മേഖല തുറക്കാം. പ്രിന്റ്, ഇലക്ട്രോണിക് മീഡിയ, ഐ.ടി.
ഐടി പ്രാപ്തമാക്കിയ സേവനങ്ങള്‍, ഡാറ്റ, കോള്‍ സെന്ററുകള്‍, കോള്‍ഡ് സ്റ്റോറേജ് കൂടാതെ വെയര്‍ഹൗസിംഗ് സേവനങ്ങള്‍, സ്വകാര്യ സുരക്ഷ, ഫെസിലിറ്റി മാനേജുമെന്റ് സേവനങ്ങള്‍ ഉണ്ടാകും.
ഓറഞ്ച് സോണ്‍ നിര്‍ദ്ദേശങ്ങള്‍ :
റെഡ്സോണില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ,
ഒരു ഡ്രൈവര്‍, ഒരു യാത്രക്കാരനുമായി ടാക്സികളും ക്യാബ് അഗ്രഗേറ്ററുകളും അനുവദിക്കും.
സ്വകാര്യ വാഹനങ്ങളുടെ അന്തര്‍ ജില്ലാ യാത്ര അനുവദിക്കും. ആവശ്യം അറിയിക്കണം.
സ്വകാര്യ ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് പരമാവധി രണ്ട് പേരുമായി യാത്ര ചെയ്യാം. ഇരുചക്ര വാഹനത്തില്‍ രണ്ടുപേരെയും അനുവദിക്കും.
ഗ്രീന്‍സോണ്‍ നിര്‍ദ്ദേശങ്ങള്‍ :
രാജ്യത്തുടനീളം നിരോധിച്ചിരിക്കുന്ന പൊതു നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ഇളവുകള്‍ ഉണ്ട്.
50% വരെ ബസുകള്‍ പൊതുവായി സര്‍വീസ് നടത്താം. ഇരിപ്പിട ശേഷിയും ബസ് ഡിപ്പോകളും 50% വരെ മാത്രമെ അനുവദനീയമുള്ളു. സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിയന്ത്രണ വിധേയമായുള്ള പ്രവര്‍ത്തികള്‍ക്കും അനുമതിയുണ്ടാകും.. നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാളെ വരെ തുടരും. മേയ് നാലുമുതല്ക്കാണ് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാബല്യമാകുക എന്ന് നിര്‍ദ്ദേശമുണ്ട്.