നാളെ കേന്ദ്ര ധനകാര്യമന്ത്രി വിശദീകരിക്കും
ന്യൂഡല്‍ഹി // ലോക്ക് ഡൗണില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനും സര്‍വ്വ മേഖലെക്കും ഉത്തേജനം പകരാനുമായി കേന്ദ്രം 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തൊട് സംസാരിക്കുന്നതിനിടയിലാണ് പ്രഖ്യാപനം. രാജ്യം കൊവിഡിനെതിരെ യുള്ളപോരാട്ടം നാല്മാസം പിന്നിടുന്നു. ഒരു വൈറസ് ലോകത്തെ മുട്ടുകുത്തിച്ചിരിക്കുന്നു. കോവിഡ് പോരാട്ടത്തില്‍ നാം തോല്‍ക്കില്ല. മാനവികത നേരിടുന്ന വെല്ലുവിളിയാണ് കൊവിഡ്. ഇതില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന് നഷ്ടമായി. പക്ഷെ പോരാട്ടം നാം തുടരണം.
ഇതിനെ അതിജീവിച്ച് നമുക്ക് രക്ഷപ്പെടാന്‍ കഴിയണം. കൊവിഡിനെതിരെ നമ്മള് രണ്ടുലക്ഷം പിപിഇകിറ്റും മാസ്ക്കും നിര്‍മ്മിച്ചു. നേരത്തെ പിപിഇകിറ്റ് ഇല്ലായിരുന്നു. സ്വയം പര്യാപ്ത ഇന്ത്യയാണ് നമുക്ക് വേണ്ടത്. സ്വയം കേന്ദ്രീകൃതമല്ല ഇന്ത്യ. ലോകത്തിന് ഇന്ത്യ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. കൊവിഡ് പോരാട്ടത്തില്‍ നാം തോല്‍ക്കില്ല. സ്വയം പര്യാപതതയാണ് മുന്നോട്ടുപോകാന്‍ വേണ്ടതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 20 ലക്ഷം കോടിയുടെ പാക്കേജ് കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, സംരംഭകര്‍ തഴിലാളികള്‍ തുടങ്ങി സമസ്ത മേഖലയ്ക്കും ഉത്തേജനം നല്‍കാനാണ് ഈ പാക്കേജ്. രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനമാണ് പാക്കേജ് നീക്കിവയ്ക്കുന്നത്. നാളെ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന് പദ്ധതി വിശദീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.