കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുടങ്ങിക്കിടക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. 500ലധികം ആധുനിക ഹെവി ഡ്യൂട്ടി ട്രക്ക് മെയിന്റെയിന്‍സ് മെഷീന് ഉപയോഗിച്ചാണ് ട്രാക്ക് സിഗ്നലിന്റെ അടക്കം അറ്റകുറ്റപ്പണി ചെയ്യുന്നത്.
അപ്രതീക്ഷിതമായി വീണുകിട്ടയ ലോക്ക് ഡൗണ്‍ കാലഘട്ടത്തെ മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള അവസരമാക്കി റെയില്‍വെ മാറ്റുകയായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ സര്‍വീസുകളെ ബാധിക്കാതെ അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിച്ചെന്നും റെയില്‍വെ വ്യക്തമാക്കുന്നു.
10,749 മെഷീനുകള്‍ ഉപയോഗിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇതുപ്രകാരം 12,270 കിലോ മീറ്റര്‍ പ്ലെയിന്‍ ട്രാക്ക് അറ്റകുറ്റപ്പണി നടത്തി. യന്ത്രം ഉപയോഗിച്ച് 1,?34,?443 റെയില്‍ വെല്‍ഡ് അറ്റകുറ്റപ്പണി നടത്തുമ്ബോള്‍ 30,182 കിലോമീറ്ററോളം ഉള്ളവയില്‍ അപാകതകള്‍ കണ്ടെത്തുന്നതിനായി അള്‍ട്രാസോണിക് ഫ്ലോ ഡിറ്റക്ഷന്‍ മെഷീനുകളുടെ സഹായം തേടി.

ഒസിലേഷന്‍ മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചാണ് 1,92,488 കിലോമീറ്റര്‍ ട്രാക്കിന്റെ ഗുണനിലവാരം പരിശോധിച്ചത്. ഇത്തരത്തില്‍ 5,362 പ്രധാന സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും റെയില്‍വെ പറയുന്നു. തെലങ്കാനയിലെ കാസിപേട്ട് യാര്‍ഡിന്റെ നവീകരണം, ആന്ധ്രപ്രദേശിലെ വിജയവാര്ഡ,? കര്‍ണാടകയിലെ ബാംഗ്ലൂര്‍ സിറ്റി, ഗുജറാത്തിലെ ബറോഡ സ്റ്റേഷനും പണി പൂര്‍ത്തിയാക്കിയവയില്‍ പെടുന്നവയാണ്.
ശിവമോഗ ടൗണിലെ തുംഗ നദി പാലത്തിന്റെ പുനര്‍നിര്‍മാണവും ഇതിനകം തെഴിലാളികള്‍ നടത്തിയിട്ടുണ്ട്. ചെന്നൈ സ്റ്റേഷന് സമീപമുള്ള റോഡ് ഓവര്‍ബ്രിഡ്ജും പൊളിച്ചു നീക്കിയിട്ടുണ്ട്. വിശാഖപട്ടണം ഭാഗത്തെ രാജമുണ്ട്രി പാലത്തിന്റെ നിര്‍മാണവും നടത്തി.
‘ലോക്ക് ഡൗണില്‍ ഇന്ത്യന്‍ റെയില്‍വെ ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. ഇത് പ്രധാനപ്പെട്ട ഒരവസരമാണ്. ഇതുപൊലൊരു അവരസരം ഇനി കിട്ടില്ല. കാരണം റയില്‍വെ സര്‍വീസിനെ ബാധിക്കാത്ത രീതിയില്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കും’ ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി.