രാജ്യത്ത് ‘ഒരുഇന്ത്യ ഒരുകൂലി’ പ്രഖ്യാപിച്ചു: രണ്ടാംദിന പ്രഖ്യാപനം തൊഴിലാളികള്‍ക്ക് മുന്‍ഗണന

ഒരുരാജ്യം ഒരുറേഷന്‍കാര്‍ഡ്
2012 ല്‍ നടപ്പാകും

67 കോടി കാര്‍ഡുകള്‍ ആഗസ്റ്റില്‍ മാറ്റും

ന്യൂഡെല്‍ഹി // ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട സാധാരണ തൊഴിലാളികള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും കൈത്താങ്ങായി കേന്ദ്രത്തിന്റെ രണ്ടാംദിന പാക്കേജ്. രാജ്യത്ത് ഒരുഇന്ത്യ ഒരുകൂലി പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ രണ്ടാംദിന പ്രഖ്യാപനത്തില്‍ ഒമ്പത് നടപടികളാണ് ചൂണ്ടിക്കാട്ടിയത്. വഴിയോരക്കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികളുണ്ട്. സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും. പ്രാദേശിക വേര്‍തിരിവ് ഇതോടെ ഇല്ലാതാകും. ഒരുരാജ്യം ഒരുറേഷന്‍കാര്‍ഡ് ആയിരിക്കും 2021 ല്‍ രാജ്യത്ത് നടപ്പാക്കുകയെന്ന് മന്ത്രി പ്രഖ്യാപിച്ചു. റേഷന്‍കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കുന്ന രീതിയിലാണ്. ആഗസ്‌ററില്‍ 67 കോടി കാര്‍ഡുകള്‍ ഈ വിധത്തില്‍ മാറ്റും.

വിവിധ ഇടങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ തൊഴിലുറപ്പു പദ്ധതിയില്‍ 50% പേര്‍ അധികം വന്നിട്ടുണ്ട്. മഴക്കാലത്ത് സാധ്യമായ തൊഴിലിടങ്ങളില്‍ തൊഴിലുറപ്പ് നടപ്പാക്കും. ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് രണ്ടുമാസത്തേയ്ക്ക് സൗജന്യ ധാന്യം നല്‍കും. അഞ്ച് കിലോ അരി, ഗോതമ്പ്, ഒരുകിലോ കടല നല്‍കും. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങള്‍ വഴിയാണ് നടപ്പാക്കുക. എട്ടുകോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണംകിട്ടും. പ്രധാനമന്ത്രി ആവാസ് യോജന വഴി ന്യായമായ വാടകയ്ക്ക് അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യവും നടപ്പാക്കും. ഇതിന് ഒരു മാസത്തിനകം പദ്ധതി നടപ്പാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാര്‍പ്പിട സമുച്ചയങ്ങള്‍ നടപ്പാക്കുന്നത്. തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. സമസ്ത തൊഴലിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തനാവകാശം നടപ്പാക്കും. കൂടാതെ വിവിധ മേഖലയില്‍ വിവിധ വായ്പകള്‍ പ്രഖ്യാപിച്ചു. വഴിയോരകച്ചവടക്കാര്‍ക്ക് 10,000 രൂപ വായ്പ, കര്‍ഷകര്‍ക്ക് അധിക വായ്പ, കിസാന്‍ ക്രഡിറ്റ് പദ്ധതി വിപുലീകരിക്കും. മുദ്രാവായ്പകളില്‍ സബ്‌സിഡി തുടങ്ങിയ പ്രഖ്യാപിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു