മൊത്ത തുണി കച്ചവട കടകളും, ഇരു നില കടകളും തുറക്കാം

ചെറുകിട തുണിക്കടകള്‍ക്ക് പൊതുവേ അനുവാദം നല്‍കിയിട്ടുണ്ട്. ഒന്നിലധികം നിലകളുള്ള കടകള്‍ക്കും ഇനി പ്രവര്‍ത്തിക്കാം. തുണി മൊത്തവ്യാപാര കടകള്‍ക്കം പ്രവര്‍ത്തന അനുവാദമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. എന്നാൽ പത്തു വയസിന് താഴെയുള്ള കുട്ടികളെ ഷോപ്പിംഗിന് എത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം.

തിരുവനന്തപുരം // ലോക്ക് ഡൗണിൽ ലോക്കായ മൊത്ത തുണിക്കച്ചവടവും ഇരുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന തുണിക്കടകൾ, ടെക്സ്റ്റയിൽസ് എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ കൊ വിഡ് നിയന്ത്രണങ്ങൾ കടകളിൽ നടപ്പാക്കണം.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്താകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തെ നേരിടുമ്പോള്‍ അതുകൂടി മനസ്സില്‍വെച്ചുള്ള ജാഗ്രതയാണുണ്ടാകേണ്ടത്.വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഗുണം ചെയ്യില്ല. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ പൊതുവെ ചലനാത്മകത ഉണ്ടായി. പക്ഷേ, കാര്യങ്ങള്‍ അയഞ്ഞുപോകുന്നതിലേക്ക് ഇത് പോകരുത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ്തല സമിതികളുടെയും ഇടപെടല്‍ പ്രധാനമാണ്. തുറന്ന മനസ്സോടെയും അര്‍പ്പണബോധത്തോടെയുമാണ് എല്ലാവരും പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു