ന്യൂഡെല്‍ഹി // ലോക്ക് ഡൗണില്‍ ഗതാഗതം നിറുത്തിയ ട്രയിന്‍ സര്‍വ്വീസ് 12 മുതല്‍ ഭാഗീകമായി പുനരാരംഭിക്കാന്‍ റെയില്‍വെ ഒരുങ്ങി. കഴിഞ്ഞ 47 ദിവസമായി നിലച്ച സര്‍വ്വീസ് ന്യൂഡല്‍ഹിയില്‍നിന്നും ചൊവ്വാഴ്ച ആരംഭിക്കും. മേയ് 12 മുതല്‍ രാജ്യത്ത് പ്രത്യേക പാസഞ്ചര്‍ ട്രയിനുകളാണ് ക്രമേണ പുനരാംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ 15 ട്രയിനുകളാണ് യാത്രക്ക് തീരുമാനിക്കുന്നത്. ഈ ട്രയിനുകള്‍ക്ക് മടക്കയാത്രയായി 30 സര്‍വ്വീസ് ഉണ്ടാകും.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരിയിലേയ്ക്ക് മാത്രമാണ് യാത്ര. ന്യൂഡെല്‍ഹിയില്‍ നിന്നും മേയ് 12 ന് വൈകീട്ട് യാത്ര പുറപ്പെടും. ദക്ഷിണേന്ത്യയില്‍ ബംഗളൂര്, ചെന്നൈ, തിരുവനന്തപുരം, ഗോവ, മുംബൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലെയ്ക്കു സര്‍വ്വീസ് ഉണ്ട്. 11ന്ന് വൈകീട്ട് നാലിന് ശേഷം ഐആര്‍സിടിസി ബുക്കിംഗ് വഴി ടിക്കറ്റ് ലഭ്യമാകും.
റിസര്‍വ്വ് ചെയ്ത ടിക്കറ്റുകളുമായാണ് പ്ളാറ്റ്ഫോമില്‍ എത്തേണ്ടത്. മാസ്ക്ക് നിര്‍ബന്ധമായും ധരിക്കണം. കൊവിഡ് 19 വൈറസ് ബാധയുള്ളവര്‍ക്ക് യാത്രക്ക് അനുമതിയില്ല. ഇതൊടെ കൂടുതല്‍ പുതിയ റൂട്ടുകളും ആലെചിക്കുന്നുണ്ട്.
