മൂന്നാംഘട്ട ലോക്ക് ഡൗൺ: രാജ്യത്ത് മരണം 1306, രോഗികൾ 40,000 കടന്നു

കോഴിക്കോട് നിന്നും

news@delhi
രാജ്യത്ത് ഇന്ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കും. കേരള സംസ്ഥാനത്തിന് ആശ്വാസം ഉണ്ടെങ്കിലും ചില നിയന്ത്രണങ്ങൾ തുടരും. എന്നാൽ മൂന്നാം ഘട്ടം സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചങ്കിലും ജനങ്ങളിൽ സോണുകളിലെ നിയന്ത്രണത്തിൽ സംശയം ബാക്കി നിൽക്കുന്നു.
ഞായറാഴ്ച ചില ഷോപ്പുകൾ തുറക്കാമെന്ന നിർദ്ദേശം ഉണ്ടെങ്കിലും, പുതിയ നിർദ്ദേശത്തിൽ ഞായറാഴ്‌ച പൂർണ്ണ നിയന്ത്രണമാണ്. ഇതേ സമയം ഞായറാഴ്ച തുറന്ന കടകൾ എന്നു തുറക്കുമെന്ന സംശയം ബാക്കിയുണ്ട്.
രാജ്യത്ത് ഇന്നലെ രാത്രി 8.30 വരെ രോഗം പിടിപെട്ടവർ 40263 ആയി. 10887 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ള എണ്ണം രോഗികളുടെ 2.5 ശതമാനമാണ് മരണനിരക്ക്. ഇത് വരെ 1306 പേരാണ് മരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു