മാദ്ധ്യമ പ്രവർത്തകന് അർദ്ധരാത്രി തടഞ്ഞു നിർത്തി ഭീഷണി

കോഴിക്കോട്// രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് യാത്ര ചെയ്ത പത്രപ്രവർത്തകനെ റോഡിൽ തടഞ്ഞു നിർത്തി സദാചാര സംഘത്തിൻ്റെ വിചാരണ. പൊലീസ് എത്തി മോചിപ്പിച്ചു.

കോഴിക്കോട് മാധ്യമം സീനിയർ റിപ്പോർട്ടർ സി. പി. ബിനീഷിനെയാണ് ബുധനാഴ്ച അർദ്ദരാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ നരിക്കുനി കാവുമ്പൊയിൽ നെല്ലിയേരി താഴത്ത് വച്ച് ഒരു സംഘം വടിയുമായി എത്തിയ ഗുണ്ടകൾ തടഞ്ഞു വെക്കുകയും ഭീഷണി മുഴക്കി ആക്രമിക്കാൻ മുതിരുകയും ചെയ്തത്.

യാത്രക്കിടയിൽ ബിനീഷ് വണ്ടി നിറുത്തി ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഒരാൾ വരുകയും വാഹനം തടയുകയുമാണ്. പിന്നീട് ചോദ്യം ചെയ്യുന്നതിനിടയിലാണ് പത്രപ്രവർത്തകനാണന്ന് പറഞ്ഞെങ്കിലും മറ്റൊരു സംഘം വടിയുമായി ഇരുട്ടിൽ നിന്നും എത്തിയതായി പറയുന്നു. ബിനീഷ് സുഹൃത്തിനെ വിളിച്ചതിനെ തുടർന്ന് ഒരു പ്രാദേശിക നേതാവ് സ്ഥലത്ത് എത്തിയെങ്കിലും അദ്ദേഹവും സംഘത്തിനനുകൂലമായാണ് സംസാരിച്ചതെന്ന് പറയുന്നു. തുടർന്ന് കൊടുവള്ളി പൊലീസിൽ വിവരം നൽകുകയും, പൊലീസെത്തി ജനകൂട്ടത്തെ മാറ്റുകയുമാണ് ഉണ്ടായത്.

പ്രദേശത്ത് മോഷണ ശല്യമുള്ള സാഹചര്യത്തിൽ ജനം മോഷ്ടാക്കള പിടികൂടാൻ നിൽക്കുകയായിരുന്നാണ് പറയുന്നത്. എന്നാൽ പത്രപ്രവർത്തകനാണന്ന് അറിഞ്ഞിട്ടും ലോക്ക് ഡൗൺ കാലത്ത് സർക്കാർ അവശ്യ സർവ്വീസായി പ്രഖ്യാപിച്ച മാദ്ധ്യമ രംഗത്തെ ജീവനക്കാരനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടി ഗുരുതരവും, നിയമത്തോടുള്ള വെല്ലുവിളിയുമാണ് എന്നാണ് പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു