സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ തുറക്കേണ്ടന്ന് സിപിഎം
ന്യൂഡെല്‍ഹി //സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ ലോക്ക് ഡൗണ്‍ കാലത്ത് തുറക്കേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ്. മേയ് 17ന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കാമെന്ന സിപിഎം നിലപാട്് സര്‍ക്കാരിന്റെ നിലപാടിനും അനുകൂലമായി.
അതേസമയം സാമൂഹ്യ അകലം പാലിച്ച് ഹോം ഡെലിവറി പരിശോധിക്കണമെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെതിരെതിരായ ഹര്‍ജിയിലാണ്് കോടതി പരാമര്‍ശം. എന്നാല്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

കേരളത്തില്‍ ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് ഡോക്ടര്‍മാരുടെ പരിശോധനാ കുറിപ്പുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉണ്ടായി. തുടര്‍ന്നു മദ്യഗോഡൗണ് വഴി നല്‍കാനുള്ള ശ്രമം ഉണ്ടായെങ്കിലും പ്രതിഷേധം തുടര്‍ന്നു. പഞ്ചാബ്, ചത്തീസ്ഘഡ് സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ വഴി നിലവില്‍ മദ്യവില്‍പ്പന തുടരുന്നുണ്ട്. ഇവിടങ്ങളില്‍ നേരത്തെ മദ്യശാലകള്‍ തുറന്നതിലുള്ള തിരക്ക് കാരണം ഓണ്‍ലൈന്‍ ടോക്കണ്‍ വഴിയുള്ള വിപണിയിലേയ്ക്ക് മാറുകയായിരുന്നു.