ബുധനാഴ്ച മുതൽ കെ എസ് ആർ ടി സി സർവ്വീസ്

കോഴിക്കോട് // ലോക്ക് ഡൗണിൽ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടിസി ഹ്രസ്വദൂര സർവീസ് നടത്തും. എന്നാൽ സ്വകാര്യ ബസ് സംഘടനകൾ ഓടുന്ന കാര്യം തീരുമാനമായില്ല. കൊവിഡ് ഒരു മഹാമാരിയാണ്. ഇതിനിടയിൽ എല്ലാ മേഖലയിലെയും തൊഴിലിടങ്ങൾ സാമ്പത്തിക തകർച്ച നേരിട്ടിട്ടുണ്ട്. ഇതിനിടയിൽ കേരളത്തിൽ അൽപ്പം ആശ്വാസമായി നിയന്ത്രണങ്ങളിൽ അയവ് വന്നത് ഗുണകരമായാണ് കാണുന്നത്. നഷ്ടങ്ങൾ തിരിച്ചുപിടിക്കാനല്ല പുതിയ തുടക്കത്തിനാണ് ബുധനാഴ്ച കേരളം മിഴി തുറക്കുന്നത്.

സ്വകാര്യ മേഖലയ്ക്ക് സർവ്വീസ് നടത്താൻ ലോക്ക് ഡൗൺ കാലത്ത് മാത്രം നിരക്ക് വർധിപ്പിച്ചതായി തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതികരണം ഉണ്ടായില്ല. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ഇക്കാര്യത്തിൽ സ്വകാര്യ ബസുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലന്ന നിലപാടിലാണ്. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് സ്വകാര്യ ബസ് സംഘടനകൾ മാറ്റണമെന്നാണ് ആവശ്യം. 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ സ്വകാര്യ ബസ് ഉടമകൾക്ക് കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സർവീസുകൾ ഒരു സമരത്തിന്റെ ഭാഗമായി നിർത്തിവെച്ചതല്ല. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബസുകൾ ഓടിക്കാൻ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. അത് പറഞ്ഞിരുന്നില്ലെങ്കിൽ ഈ ബുദ്ധിമുട്ടുകൾ നിലനിർത്തിക്കൊണ്ട് അവർ സർവീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന് ആ ഇനത്തിൽ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്.

ഇത് പണിമുടക്കല്ലെന്നും പണിമുടക്ക് പിൻവലിക്കാനാണ് ചർച്ചകൾ വേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അവർ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണം. അത് മനസിലാക്കി സർക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരും ഈ കാര്യത്തിൽ ചില പ്രയാസങ്ങൾ പങ്കുവെയ്ക്കുകായണ്. സർക്കാരും ബസ് ഉടമസ്ഥരും യാത്രക്കാരും ഇത്തരത്തിൽ പെരുമാറേണ്ടതുണ്ട്. സ്വകാര്യ ബസ് ഉടമകൾ യാഥാർത്ഥ്യ ബോധത്തോടെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു