ബദല്‍ സംവിധാനങ്ങളൊരുക്കാതെ കടകള്‍ അടപ്പിച്ചു പൊതു ജനം വലഞ്ഞു

മാനന്തവാടി// കൊവിഡ് 19 കുടുതല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി മാനന്തവാടിയില്‍ കടകളടച്ച് പൂട്ടിയത് പൊതുജനങ്ങളെ സാരമായി ബാധിച്ചു. റവന്യു വകപ്പും നഗരസഭ അധികൃതരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് പിന്നിലെന്നാണ് വ്യാപക ആരോപണം. വെള്ളിഴാഴ്ച രാത്രി വൈകിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കടകളടക്കുന്ന ഉത്തരവ് ഇറക്കിയത്. ഇത് പ്രകാരം മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, പഴം ,പച്ചക്കറി എന്നിവ തുറക്കാമെന്നും, പൊതുജനത്തിന് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വ്യാപാര സംഘടനകളുമായി ആലോചിച്ച് ഹോം ഡെലിവറി സംവിധാനം ഒരുക്കുന്ന മുറക്ക് പ്രസ്തുത കടകളും അടച്ചിടണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിപരീതമായി നഗരസഭയില്‍ നിന്നുള്ള അധികൃതരെത്തി കടകള്‍ അടപ്പിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത് നിരവധി ആളുകള്‍ക്കാണ് ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിച്ചത്, കണ്ടെയ്ന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച് നഗരസഭ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയില്‍ ഉച്ചക്ക് രണ്ട് മണി വരെ അവശ്യ സര്‍വ്വീസുകളായ കടകള്‍, മത്സ്യം ,മാംസം, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു, എന്നാല്‍ റവന്യു വകുപ്പിന്റ്‌യും ,നഗരസഭയുടെയും ഏകോപനമില്ലായ്മ പ്രത്യക്ഷത്തില്‍ പമ്പുകള്‍ ഉള്‍പ്പെടെ അടച്ചിടുന്നതിനും കാരണമായി, വ്യാപാര സംഘടന ഭാരവാഹി കടകള്‍ അടക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഹോം ഡെലിവറി സംബന്ധിച്ച് സംഘടന യാതൊരു നടപടിയും സ്വീകരിച്ചുമില്ല, കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലും സ്ഥിതി വിഭിന്നമല്ല. വേണ്ടത്ര മുന്‍കരുതലുകളോ, ബദല്‍ സംവിധാനങ്ങളോ ഒരുക്കാതെ നിയന്ത്രണങ്ങളുടെ പേരില്‍ ധൃതി പിടിച്ച് നടപ്പാക്കിയ തിരുമാനം റംസാന്‍ മാസത്തില്‍ വ്രതമനുഷ്ടിക്കുന്നവരുള്‍പ്പെടെ നൂറുകണക്കിനാളുകളെയാണ് ബുദ്ധിമുട്ടിലാക്കിയത.

പൊതു വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് കിറ്റ് വിതരണം ആരംഭിക്കുന്നത് ഇത് മൂലം തടസ്സപ്പെട്ടു. ഇതിനായി തുറന്ന റേഷന്‍ കടകളും അടപ്പിച്ചതായാണ് പരാതികള്‍ ഉയരുന്നത്. നഗരസഭ വെള്ളിയാഴ്ചരാത്രി അറിയിച്ചത് രാവിലെ 7 മണി മുതല്‍ മാത്രമെ മത്സ്യ വില്‍പ്പന പാടുള്ളുവെന്നായിരുന്നു, എന്നാല്‍ രാവിലെ മത്സ്യവും, മാംസവും വാങ്ങാന്‍ എത്തിയവരും നിരാശയൊടെ മടങ്ങുകയായിരുന്നു, വലിയ പട്ടണങ്ങളില്‍ എളുപ്പത്തില്‍ നടപ്പിലാക്കുന്ന ഹോം ഡെലിവറി സമ്പ്രദായം ഗ്രാമങ്ങള്‍ ധാരാളാമായുള്ള ജില്ലയില്‍ പെട്ടെന്ന് നടപ്പിലാക്കുന്നത്യം പ്രയോഗികമല്ല. വരും ദിവസങ്ങളിലും അവശ്യ സാധനങ്ങള്‍ക്കായി ആരെ സമീപിക്കണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു