പ്രവാസികള്‍ക്ക് കൃഷിക്ക് സ്ഥലം സൗജന്യമായി നല്‍കും

തൃശൂര്‍:// കൊവിഡ് വൈറസ് മൂലം വിദേശത്ത് നിന്നും ജോയിലില്ലാതെ നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ജൈവ പച്ചക്കറികൃഷി നടത്താന്‍ ടോംയാസ് പരസ്യ ഏജന്‍സിയുടെ ഉടമ തോമസ് പാവറട്ടിയുടെ 12 പറമ്പുകള്‍ നല്‍കുന്നു.


ആദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പുകളില്‍ പ്രതിഫലം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. ഉദ്ദേശം ഒരേക്കറോളം വിസ്തൃതിയുള്ളതും ജലലഭ്യതയുള്ളതുമായ വേലികെട്ടി സൂക്ഷിച്ച സ്ഥലം കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ ഫോണില്‍ ബന്ധപ്പെടണമെന്ന് തോമസ് പാവറട്ടി അറിയിച്ചു. ഫോണ്‍ 9846 025 345.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു